us

വാഷിംഗ്ടൺ: യുവതിയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മിഷിഗൺ സ്വദേശിയായ പൗളിൻ റൻഡോൾ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഒൻപതുവയസുകാരനായ മകനെ പൊലീസ് കസ്റ്റ‌ഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

പൗളിൻ റൻഡോൾ വീട്ടിനുള്ളിൽ വച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുകാരനായ മകനാണ് പൗളിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പൊലീസ് കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ജുവനൈൽ സെന്ററിൽ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം,​ കുട്ടിക്ക് നേരത്തേ ഇത്തരത്തിൽ അക്രമവാസന ഉണ്ടായിരുന്നതായി ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ വർഷം അയൽവാസിയുടെ എട്ടുവയസുകാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ''ഒരു കത്തി കിട്ടിയാൽ നിന്നെ കുത്തി കൊല്ലും. എനിക്ക് നിന്റെ ജീവൻ പോകുന്നത് കാണമെന്നും നിന്റെ അമ്മ കരയുന്നത് കാണണമെന്നും'' ഒൻപതുകാരൻ പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ. കൊലപാതകത്തിന്റെ ഞെട്ടലിലാണ് മിഷിഗമിലെ ഫാൻ റിവർ ടൗൺഷിപ്പിലെ പ്രദേശവാസികൾ. അതീവദാരുണമായ സംഭവമാണ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.