തൃശൂർ : ചേലക്കര: വിവാഹച്ചടങ്ങിനിടെ തേനീച്ച കൂട്ടമായി ഇളകി വന്ന് വരനെയും വധുവിനെയും അടക്കം നാൽപ്പതോളം പേരെ കുത്തി. ഇന്നലെ രാവിലെ പത്തോടെ എളനാട് തെണ്ടൻകാവിൽ വച്ചായിരുന്നു സംഭവം. എളനാട് ഞാറക്കാട്ട് മണികണ്ഠന്റെ മകൾ രഞ്ജുവിന്റെയും ഗിരീഷിന്റെയും താലികെട്ട് കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന വൃക്ഷത്തിൽ ഉണ്ടായിരുന്ന വൻ തേനീച്ചക്കൂട്ടത്തെ പക്ഷികൾ ഇളക്കിയതാണെന്നാണ് കരുതുന്നത്. ചിലർ ഓടിയും വാഹനത്തിൽ കയറി ചില്ല് താഴ്ത്തിയിട്ടും രക്ഷപ്പെട്ടു. കുത്തു കിട്ടിയവർ പലരും എളനാടിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ക്ഷേത്ര വളപ്പിലെ ആൽമരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടമായെത്തി കല്യാണത്തിനെത്തിയവരെ വളഞ്ഞിട്ട് ആക്രമിച്ചത്. തേനീച്ചക്കൂട്ടിൽ പക്ഷികൾ കൊത്തിയതോടെയാണ് ഇവ അക്രമാസക്തമായത്. മൂന്നാഴ്ച മുൻപാണ് ആൽമരത്തിൽ തേനീച്ചകൾ തമ്പടിച്ചത്.