joju

സിനിമാ ക്യാംപിലേക്ക് അതിഥിയായെത്തിയ നടൻ ജോജു ജോർജ്ജിനെ ഞെട്ടിച്ച് സിനിമാ സംഘടനാ പ്രവർത്തകർ. ജോസഫ് എന്ന സിനിമയിലെ ജോജുവിന്റെ ഗെറ്റപ്പിൽ എത്തിയ അപരനെ വേദിയിലെത്തിച്ചായിരുന്നു സംഘാടകരുടെ സർപ്രൈസ്. ആളുകൾക്കിടയിലൂടെ കടന്നുവന്ന തന്റെ അപരനെ കണ്ട് താരവും ഞെട്ടി. വീഡിയോ കണ്ട പ്രേക്ഷകരും ചോദിച്ചു ശരിക്കും ഇതിലേതാ ജോജു!!! എന്ന്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സിനിമാ 360ഡിഗ്രി എന്ന സിനിമാ ക്യാംപിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. തുടർന്ന് പരിപാടിക്കിടെ ആളുകൾക്കിടയിലൂടെ അപരൻ അടുത്തെത്തുകയായിരുന്നു. തന്റെ ഹിറ്റ് ചിത്രമായ ജോസഫിലെ ഗെറ്റപ്പിലെത്തിയ അപരനെ കണ്ട് താരം ഞെട്ടിയെങ്കിലും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അപരനെ ആശ്ലേഷിക്കാനും താരം മറന്നില്ല. ക്യാംപിലെ അംഗമായ ഷംനാസാണ് ജോസഫിന്റെ ഗെറ്റപ്പിലെത്തിയത്.