1. തൃശൂര്‍പൂരത്തിന് ആയി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദീകരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ. ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍. ആരോഗ്യ പ്രശ്നങ്ങളുള്ള ആനകള്‍ക്ക് മെയ് 12 മുതല്‍ 14 വരെ ദിവസങ്ങളില്‍ വിലക്ക്. ശബ്ദംകേട്ടാല്‍ വിരണ്ടോടുന്ന ആനകളും പാടില്ല. ഇവ പൂരം ദിവസങ്ങളില്‍ നഗത്തില്‍ പ്രവേശിക്കരുത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കളക്ടര്‍
2. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനേയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും കൊളീജിയം. സിനിയോരിറ്റിയ്ക്ക് അല്ല മുന്‍തൂക്കം നല്‍കേണ്ടത് മികവിന്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് വീണ്ടും ഫയല്‍ അയച്ചു. നേരത്തെ നിയമന ശുപാര്‍ശ പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയല്‍ മടക്കി ഇരുന്നു
3. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പില്‍ സി.പി.എം ബന്ധത്തിന് തെളിവ്. കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ കമാന്‍ഡോ മന്ത്രിമാരുടെ സുരക്ഷാ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളാണ്. പൊലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്റെ ബന്ധു ആണ് കമാന്‍ഡോ വൈശാഖ്. അതിനിടെ, പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ നടപടി ഇന്ന് തന്നെ ഉണ്ടാവും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമഗ്ര അന്വേഷണം നടത്താന്‍ ആണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദ്ദേശം
4. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ സംസ്ഥാന പൊലീസ് മേധാവി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. അസോസിയേഷന്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ എത്രത്തോളം ഉണ്ടായി എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ മാസം 15ന് അകം സമര്‍പ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. പൊലീസ് അസോസിയേഷന് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുണ്ട് എന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്.
5. ഇതിന്റെ വിശദാംശങ്ങള്‍ ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതികളിലും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. പോസ്റ്റര്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നല്‍കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം പാലിക്കുന്നതില്‍ പൊലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും
6. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റ്സില്‍ എത്തി. നെതര്‍ലന്റ്സ് അംബാസ്ഡര്‍ വേണു രാജാ മണിയുടെയും മലയാളി അസോസിയേഷന്റയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. ലണ്ടന്‍ സ്റ്റോക് എക്സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങും ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനവുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പ്രളയം ദുരന്തത്തെ നേരിടുന്നതിന് നെതര്‍ലാന്‍ഡ്സ് നടപ്പാക്കിയ പദ്ധതിയും സന്ദര്‍ശിക്കും. മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.
7. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് വീണ്ടും ബി.ജെ.പി. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയയത് സര്‍ക്കാര്‍ തന്നെ. സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ സര്‍ക്കാര്‍ തന്നെ കൊന്നൊടുക്കി. കൊലയ്ക്ക് ആഹ്വാനം ചെയ്തതത് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ പ്രവൃത്തിയില്‍ രാജ്യം ഇപ്പോഴും നീതി തേടുക ആണ്. നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്നും ട്വിറ്ററില്‍ ബി.ജെ.പി
8. കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കാനുള്ള ബി.ജെ.പി നീക്കം, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണായക മേഖലകളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. നേരത്തെ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റേയും വിമര്‍ശനത്തിന് ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ രാജീവ് ഗാന്ധി ആണ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദം ആയിരുന്നു. ഇതിന് എതിരെ രൂക്ഷമായ ഭാഷയില്‍ ആയിരുന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
9 ഐ.എസ് ഭീകരര്‍ സംസ്ഥാനത്ത് ചാവേര്‍ ആക്രമണം നടത്താന്‍ സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന പൊലീസിന് ലഭിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. എന്നാല്‍ ഇതില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും അവഗണിക്കുക ആയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍. സംസ്ഥാന പൊലീസില്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സമാന്തര ലോബി ഉണ്ടോ എന്ന് അന്വേഷിക്കും എന്ന് എന്‍.ഐ.എ. അറിയിച്ചു.
10. സംസ്ഥാനത്ത് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേര്‍ത്തത്, രണ്ട് വ്യത്യസ്ത ഘട്ടങ്ങളില്‍ ആയി. അബുദാബി മൊഡ്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഘം വിദേശത്ത് എത്തിയ മലയാളികളെ ഐ.എസില്‍ എത്തിച്ചപ്പോള്‍ സംസ്ഥാനത്ത് നിന്ന് പ്രധാനമായും റിക്രൂട്ട്‌മെന്റ്നടന്നത് യമന്‍ വഴി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ രണ്ടുപേരും ശബ്ദ സന്ദേശങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ആഹ്വാനം നടത്തിയിരുന്നു.
11. ലോകത്തിന്റെ കൈയ്യടി നേടുക ആണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫെയ്സ്ബുക്കില്‍ നല്‍കിയ ഒരു കമന്റിലൂടെ സൈബര്‍ ലോകത്ത് ടീച്ചറമ്മ ആണ് കെ.കെ. ശൈലജ ടീച്ചര്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറില്‍. രക്താര്‍ബുദത്തോട് പൊരുതി എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്.