modi

കൊൽക്കത്ത: മോ​ദി​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ഒ​രു ക​ന​ത്ത അ​ടി ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന മമതാ ബാനർജിയുടെ അഭിപ്രായത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ദീദിയിൽ നിന്ന് വന്ന വാക്കുകൾ താൻ അനുഗ്രഹമായാണ് കാണുന്നത് എന്നായിരുന്നു മോദിയുടെ പ്രതികരണം. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ദീദിക്ക് എന്നെ തന്ന തല്ലണമെങ്കിൽ തല്ലാം,​ ദീദി... ഓഹ് ദീദി... ദീദി നിങ്ങളെ ഞാൻ ദീദിയെന്നാണ് വിളിക്കുന്നത്. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളുടെ അടി എനിക്ക് അനുഗ്രഹമായിരിക്കും'' - നരേന്ദ്ര മോദി പറഞ്ഞു. ശാരദ ചിട്ടിയിലൂടെ പാവങ്ങളെ പറ്റിച്ച് അഴിമതി നടത്തിയ നിങ്ങളുടെ സഹപ്രവർത്തകരെ അടിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടങ്കിൽ നിങ്ങൾ തരുന്ന അടി ഞാൻ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്നും. മോ​ദി​യെ പേ​ടി​ച്ച് ആ​ളു​ക​ൾ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ഒ​ന്നും പ​റ​യാ​റി​ല്ലെന്നും മമത തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. 1942-ൽ ​ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ ക്വി​റ്റ് ഇ​ന്ത്യാ സ​മ​രം ആ​രം​ഭി​ച്ചു. ഇ​ന്ന് ഫാ​സി​സ്റ്റ‌്‌ ഭ​ര​ണാ​ധി​കാ​രി​യാ​യ മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ ന​മ്മ​ൾ പോ​രാ​ടു​ന്നു എന്നും മമത പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ സ്പീഡ് ബ്രേക്കർ ദീദി എന്ന് വിളിച്ചുകൊണ്ടായിരുന്നു മോദി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവരും തമ്മിലുള്ള വാക്പോര് ഉയർന്ന് വരികയാണ്.