കൊച്ചി: സോണിയുടെ പുതിയ പോർട്ടബിൾ പാർട്ടി സ്‌പീക്കറായ ജി.ടി.കെ-പി.ജി10 വിപണിയിലെത്തി. 13 മണിക്കൂർ വരെ ബാറ്രറി ബാക്കപ്പുള്ള, ഈ വയർലെസ് സ്‌പീക്കർ ഇൻഡോറിലും ഔട്ട്‌ഡോറിലും മികച്ച നിലവാരത്തിലുള്ള ശബ്‌ദാസ്വാദനം ലഭ്യമാക്കും. ക്യൂബ് ആകൃതിയും ബിൽറ്റ്-ഇൻ ഹാൻഡിലുകളും സ്‌പീക്കർ സുഗമമായി കൊണ്ടുനടക്കാൻ സഹായിക്കും. ആപ്ളിക്കേഷൻ മുഖേന സ്‌മാർട്‌ഫോണുമായി ബന്ധപ്പെടുത്തി സ്‌പീക്കർ ഉപയോഗിക്കാനും ശബ്‌ദം ക്രമീകരിക്കാനും സാധിക്കും. ബ്ളൂടൂത്ത്, ഒരു മൈക്ക് ഇൻപുട്ട്, എഫ്.എം ട്യൂണർ ഫംഗ്‌ഷൻ, യു.എസ്.ബി പ്ളേ, ചാർജ് എന്നിവയും പ്രത്യേകതകളാണ്. വില 19,990 രൂപ.