p30

കൊച്ചി: പ്രമുഖ ചൈനീസ് സ്‌മാർട്‌ഫോൺ ബ്രാൻഡായ ഹുവാവേയുടെ പുത്തൻ മോഡലായ പി30 ലൈറ്റിന്റെ പ്രീ-ബുക്കിംഗ് ഇന്നാരംഭിക്കും. മിഡ്‌‌നൈറ്ര് ബ്ളാക്ക്, പീകോക്ക് ബ്ളൂ നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് 22,990 രൂപയാണ് വില. ആറ് ജിബി റാം, 128 ജിബി ഇന്റേണൽ സ്‌റ്റോറേജ്, പിന്നിൽ 24 എം.പി., എട്ട് എം.പി., രണ്ട് എം.പി എന്നിവ ചേർന്ന ട്രിപ്പിൾ കാമറ, മുന്നിൽ 32 എം.പി കാമറ, 6.15 ഇഞ്ച് സ്‌ക്രീൻ, മികച്ച കിരിൻ 710 പ്രൊസസർ എന്നിവ മറ്റ് പ്രത്യേകതകളാണ്. ക്രോമ, പൂർവിക സ്‌‌റ്റോറിൽ 2,000 രൂപ നൽകി ബുക്ക് ചെയ്യുന്നവർക്ക് 2,990 രൂപയുടെ ബോട്ട് ഇയർഫോൺ റോക്കർ 250 സൗജന്യമായി ലഭിക്കുന്ന് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം.