കരുനാഗപ്പള്ളി: 'സുനാമി പുനരധിവാസവും സാമൂഹിക മൂലധനവും" എന്ന വിഷയത്തിൽ ഡോക്‌ടറേറ്ര് നേടിയ അനിൽ മുഹമ്മദിനെ കേരള റൂറൽ ഡെവലപ്‌മെന്റ് ഏജൻസിയുടെ ജീവകാരുണ്യ കൂട്ടായ്‌മയായ സ്‌നേഹസേനയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്‌തു. ഡോക്‌ടറേറ്ര് ലഭിക്കുന്നുവെന്നാൽ ആ വിഷയത്തിൽ സമ്പൂർണ അറിവ് കൈവരിച്ചു എന്നാണർത്ഥമെന്നും ആ അറിവ് ജനോപകാരപ്രദമായ കാര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ഗവേഷകന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, ജി.ജി ഉണ്ണിത്താൻ, അഡ്വ. കെ.എ. ജവാദ്, എം.എസ്.എം കോളജ് മുൻ പ്രിൻസിപ്പൽ ബഷീർ, സിദ്ദീഖ് മംഗലശേരി, രവീന്ദ്രൻ രശ്‌മി, നൗഫൽ പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ഉപഹാരങ്ങൾ കൈമാറി.