ഡിഡ്നി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുംഖംമൂടിയണിഞ്ഞ് ജുവലറിയിൽ മോഷണം നടത്തിയ കള്ളനെ തപ്പിനടക്കുകയാണ് ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡ് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് മുഖംമൂടി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുഖംമൂടിക്കൊപ്പം കറുത്ത നിറത്തിലുള്ള വസ്ത്രമാണ് മോഷ്ടാവ് ധരിച്ചിരുന്നത്.
പുലർച്ചെയായിരുന്നു മോഷണം. ജുവലറിക്ക് പുറത്തെ ഷോക്കേസിന്റെ ഗ്ളാസ് തകർത്താണ് ഉള്ളിൽ കടന്നത്. വിലകൂടിയ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തൊടാതെ വിലകൂടിയ വാച്ചുകൾ മാത്രമാണ് കവർന്നത്. തൊട്ടപ്പുറത്ത് ഇലക്ട്രോണിക്സ് ഉൽപ്പങ്ങൾ വിൽക്കുന്ന കടയുടെ ഗ്ളാസ് ഡോറും മോഷ്ടാവ് തകർത്തു. പക്ഷേ, ഇവിടെനിന്ന് ഒന്നും മോഷ്ടിച്ചില്ല. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ഒരുതെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. എന്തെങ്കിലും തുമ്പുലഭിക്കുമെന്ന പ്രതീക്ഷയിൽ മോഷ്ടാവിന്റെ വീഡിയോദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
വീഡിയോ കാണാം...