mahaguru

സർവമതസാരവും ഏകമെന്ന പൊരുൾ ഗ്രഹിച്ച ഗുരുദേവൻ എല്ലാ വിഭാഗക്കാരുടെയും സ്‌നേഹവും ആദരവും നേടുന്നു. മുക്കുവക്കുടിലിലെത്തുന്ന അദ്ദേഹം അവരുടെ ദുഃഖങ്ങൾ അടുത്തറിയുന്നു. അവിടെ നിന്നു കിട്ടുന്ന ഭക്ഷണവും പൂർണ മനസോടെ കഴിക്കുന്നു. ഗുരുവിന്റെ സർവമത ജ്ഞാനവും സമഭാവനയും ക്രിസ്ത്യൻ പുരോഹിതനെയും മുസ്ളിം പണ്ഡിതനെയും അതിശയിപ്പിക്കുന്നു. അന്തോണിയുടെ പുത്രന്റെ പിറന്നാളിന് സ്‌നേഹപൂർവം എത്തുന്നു. മതങ്ങളെക്കാൾ മനുഷ്യനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.