hareesh-peradi

കൊച്ചി: ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്‌.ഇ.ബിയെയും വിമർശിച്ച സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച തുക ഞങ്ങൾ പിരിച്ചു തരാം. പണം നഷ്ടം കമ്പനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സർക്കാർ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം. സി.പി.എമ്മിലെ 'എം' കാൾ മാർക്‌സിനെയാണ് സൂചിപ്പിക്കുന്നതെന്നും ട്രോളിയാണ് ആഷിക് അബു ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതിന് മറുപടിയുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.

ശാന്തിവനത്തിനായി ശബ്ദമുയർത്തുന്ന എല്ലാ പരിസ്ഥിതിവാദികളുടെയും കെ.എസ്.ഇ.ബിയ്ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവ സിനിമക്കാരുടെയും ഫ്ളാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്നാണ് ഹരീഷ് പേരടി ഈ പോസ്റ്റിന് മറുപടിയായി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട് ... നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ.... ഈ വയസ്സൻമാരെ കൊണ്ട് തോറ്റു ....