കഴിഞ്ഞ വർഷം മലയാള സിനിമാ പ്രേക്ഷകരെ വിട്ടുപിരിഞ്ഞ നടൻ ക്യാപ്ടൻ രാജു അവസാനമായി അഭിനയിച്ച ചിത്രം പ്രദർശനത്തിനെത്തുന്നു. നിർമ്മാതാവ്, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ താജ് ബഷീർ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ജാലകം. കേണൽ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ക്യാപ്ടൻ രാജു ചിത്രത്തിലെത്തുന്നത്.
താജ് ക്രിയേഷൻസിന്റെ ബാനറിൽ ഖാൻ ആൻഡ് ബേക്കർ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.എൽ. ശ്രീകൃഷ്ണദാസിന്റെ കഥയ്ക്ക് താജ് ബഷീർആണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ശബ്ദ സാന്നിദ്ധ്യംകൊണ്ട് നടൻ ഇന്ദ്രജിത്ത് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി മാറുന്നു. ഡോ. ശ്രുതി വിജയൻ, താജ് ബഷീർ, കവിത നായർ, സംഗീത സുദർശൻ,ശില്പ ദിവാകർ, മനോജ് നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചലച്ചിത്ര - ടി.വി കലാകാരൻമാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ കോൺടാക്ട് ഒരുക്കുന്ന 'ലെസൺസ്' എന്ന അഞ്ചു ചിത്രങ്ങളുടെ സമാഹാരങ്ങളിൽ ഒന്നാണ് ജാലകം. ഛായാഗ്രഹണം: രാജീവ് വിജയ്. പശ്ചാത്തല സംഗീതം : ജയൻ പിഷാരടി. എഡിറ്റിംഗ്: അനീഷ്. അസോസിയേറ്റ് ഡയറക്ടർ : കൃഷ്ണ മുരളി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : അനൂപ് ജനാർദ്ദനൻ. കോസ്റ്റ്യൂംസ് : സുഷ്മി സിറാജ്. പി.ആർ.ഒ: റഹിം പനവൂർ. കലാസംവിധാനം : ശ്യാം. മേക്കപ്പ് : ബൈജു ബാലരാമപുരം. യൂണിറ്റ് : ചിത്രാഞ്ജലി. തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.