ജോസഫിലൂടെ മലയാള സിനിമയിലെത്തിയ നടി മാധുരി ബ്രഗാൻസാ . അടുത്തിടെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ മാധുരിയുടെ സോഷ്യൽ മീഡിയ പേജിൽ മലയാളികളുടെ തെറിവിളിയായിരുന്നു. ഇതിനെ തുടർന്ന് താരം ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ, മാധുരിയുടെ ഈ നടപടിയെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻകാല നായിക കസ്തൂരി.
ട്രോളന്മാരുടെ ബഹളം കേട്ട് ചിത്രങ്ങൾ പിൻവലിച്ചതെന്തിനെന്നാണ് കസ്തൂരി മാധുരിയോട് ചോദിക്കുന്നത്. കസ്തൂരി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചതിങ്ങനെ: ' ‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങൾ നീക്കം ചെയ്യണം? ചിലർക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’.
കസ്തൂരിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. 'ബാത്തിംഗ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ..? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്." എന്നാണ് തന്റെ നേർക്കുയർന്ന വിമർശനങ്ങൾക്ക് മാധുരി നൽകിയ മറുപടി.