weekly-prediction

അശ്വതി: സാമ്പത്തിക നേട്ടം ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. ഗൃഹവാഹനാദി സൗഖ്യംപ്രതീക്ഷിക്കാം. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ഭരണി: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ധനലാഭത്തിന് സാദ്ധ്യത. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, പാൽപായസ നിവേദ്യം ഇവ പരിഹാരം. ബുധനാഴ്ച ദിവസം ഉത്തമം.


കാർത്തിക: കർമ്മഗുണവും, സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഗൃഹ വാഹന ഗുണം ലഭിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും.പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം. ശിവന് ധാര, അഘോര അർച്ചന നടത്തുക.


രോഹിണി: കർമ്മഗുണം ലഭിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം അനുകൂലം. ശനിപ്രീതി വരുത്തുക. ഞായറാഴ്ച ദിവസം അനുകൂലം.


മകയീരം: ഇടവരാശിക്കാർക്ക് മാതൃഗുണം ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ഗൃഹവാഹന ഗുണം ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. വെള്ളിയാഴ്ച ദിവസം അനുകൂലം.


തിരുവാതിര: ഭാഗ്യപുഷ്ടിയും പിതൃഗുണവും അനുഭവപ്പെടും. സഹോദരാദി ഗുണം ലഭിക്കും, മാതൃഗുണം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ബുധനാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. ബുധനാഴ്ച ദിവസം ഉത്തമം.


പുണർതം: സന്താനഗുണം പ്രതീക്ഷിക്കാം. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം ലഭിക്കും. മാതൃഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

പൂയം: മാതൃഗുണം ലഭിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. തൊഴിൽ തടസങ്ങൾ നേരിടും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. സഹോദര ഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

ആയില്യം: പിതൃഗുണം ഉണ്ടാകും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരം: തൊഴിലഭിവൃദ്ധി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹ സംബന്ധമായി അസ്വസ്തകൾ അനുഭവപ്പെടും. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


ഉത്രം: വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സഹോദര ഗുണം ഉണ്ടാകും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും ആരോഗ്യപരമായി ശ്രദ്ധിക്കുക. കന്നിരാശിക്കാർ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. ശിവന് ശംഖാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


അത്തം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലമല്ല. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഭഗവതി ക്ഷേത്ര ദർശനം ഉത്തമം. തിങ്കളാഴ്ച ദിവസം അനുകൂലം.


ചിത്തിര: പിതൃഗുണം ലഭിക്കും, കർമ്മ ഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും, വിഷ്ണു സഹസ്രനാമം ജപിക്കുന്നതം ഉത്തമം. തിങ്കളാഴ്ച ദിവസം അനുകൂലം.


ചോതി: മാതൃസ്വത്ത് ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് വിഷമതകൾ ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകും. ശാസ്താ ക്ഷേത്ര ദർശനം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


വിശാഖം: തുലാരാശിക്ക് സഹോദര ഗുണം പ്രതീക്ഷിക്കാം. പ്രശസ്തിയും സന്തോഷവും ഉണ്ടാകും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. കർമ്മഗുണം ലഭിക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പമാല, അർച്ചന ഇവ നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


അനിഴം: കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സന്താനഗുണം ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു. ഞായറാഴ്ച ദിവസം അനുകൂലം.


കേട്ട: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും, പിതൃഗുണം ലഭിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും, മഹാലക്ഷ്മിയെ പൂജിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.


മൂലം: കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ജോലിക്ക് പലവിധ വിഷമതകൾ അനുഭവപ്പെടും. വിദ്യാതടസത്തിന് സാദ്ധ്യത. ശിവന് ധാര, അർച്ചന എന്നിവ നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


പൂരാടം: പിതൃഗുണം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.ഏഴരശനികാലമായതിനാൽ തൊഴിൽ തടസം അനുഭവപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. ബുധനാഴ്ച ദിവസം ഉത്തമം.


ഉത്രാടം: പിതൃസമ്പത്ത് ലഭിക്കും, ഭാഗ്യപുഷ്ടി അനുഭവപ്പെടും. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിവാഹാലോചനകൾ വന്നെത്തും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


തിരുവോണം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. ധനലാഭം ഉണ്ടാകും. സഹോദരഗുണം പ്രതീക്ഷിക്കാം. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. ബുധനാഴ്ച ദിവസം ഉത്തമം.


അവിട്ടം: കർമ്മപുഷ്ടി ലഭിക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും, സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


ചതയം: കർമ്മരംഗത്ത് തടസങ്ങൾ നേരിടും. പിതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. മാതൃകലഹത്തിന് സാദ്ധ്യത. ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ഞായറാഴ്ച ദിവസം അനുകൂലം.


പൂരുരുട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. കലാരംഗത്ത് പ്രശസ്തി ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗൃഹവാഹനാദി ഗുണം ലഭിക്കും. ശാസ്താവിന് ഭസ്മാഭിഷേകം. ബുധനാഴ്ച ദിവസം ഉത്തമം.


ഉത്രട്ടാതി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം കൈവരും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. മാതൃഗുണം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശനിപ്രീതി വരുത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


രേവതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സഹോദരഗുണം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.