പുതുക്കിയ പരീക്ഷ തീയതി
ജൂൺ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്. മോഡൽ I, II, III/ സി.ബി.സി.എസ്.എസ്. പരീക്ഷകൾ ജൂൺ 10ന് നടത്താൻ നിശ്ചയിച്ചു.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം. (2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 24ന് ആരംഭിക്കും. പിഴയില്ലാതെ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 19ന് ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി
മൂന്നും നാലും സെമസ്റ്റർ ബി.എ., ബി.കോം (സി.ബി.സി.എസ്. റഗുലർ, സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017 വരെയുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 15 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ എന്ന ഭാഗം മുൻ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി.
വൈവാവോസി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്.) പ്രോഗ്രാം 2017-18ന്റെ വൈവാവോസി 14ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി./ബി.കോം എൽ.എൽ.ബി., 2018 ജൂണിൽ നടന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (സപ്ലിമെന്ററി), ഒക്‌ടോബറിൽ നടന്ന പത്താം സെമസ്റ്റർ എൽ.എൽ.ബി. (സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 13, 14, 15 തീയതികളിൽ നടക്കും.
പരീക്ഷഫലം
നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
സിവിൽ സർവീസ് ക്ലാസ്
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് പഠനത്തിന് താല്പര്യമുള്ള 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകൾ 25നും ബിരുദ ബിരുദാനന്തര തലത്തിലുള്ള വിദ്യാർഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകൾ 26നും നടക്കും. താല്പര്യമുള്ളവർ mgucivilservice@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 22ന് മുമ്പായി അപേക്ഷിക്കണം. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരത്തിന് ഫോൺ: 8129355732, 9496114094.
പി.ജി.രജിസ്‌ട്രേഷൻ 20 മുതൽ
കോളജുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 20ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് മെരിറ്റ്, പട്ടികജാതിവർഗ എസ്.ഇ.ബി.സി.ഇ.ബി.എഫ്.സി. സംവരണ സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടക്കും.
സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ 25ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ റജിസ്റ്റർ ചെയ്യാം. . സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 22നകം ഓൺലൈനായി അപേക്ഷിക്കണം. ഇമെയിൽ: pgcap@mgu.ac.in.