1. പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലെ ക്റമക്കേട് ക്റൈംബ്റാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റർ ചെയ്ത അന്വേഷിക്കാൻ ക്റൈംബ്റാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി ഡി.ജി.പി. നടപടി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്റകാരം. കേസിൽ എഫ്.ഐ.ആർ ലഭിച്ച ശേഷം പൊലീസ് ഉദ്യേഗസ്ഥർക്ക് എതിരെ നടപടി എടുക്കും. ക്റമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 2. പോസ്റ്റൽ ബാലറ്റിലെ ക്റമക്കേടിൽ പ്റഥമദൃഷ്ട്യാ പൊലീസ് അസോസിയേഷന് പങ്കളുതായി കഴിഞ്ഞ ദിവസം പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതമാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. സംഭവത്തിൽ വൈശാഖൻ എന്ന പൊലീസുകാരന് എതിരെ നടപടി സ്വീകരിക്കാനും അഞ്ച് പൊലീസുകാർക്ക് എതിരെ അന്വേഷണം നടത്താനും ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു 3. ദേശീയപാതാ വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേന്ദ്റ നടപടി, അൽഫോൺസ് കണ്ണന്താനത്തിന്റെ ആവശ്യ പ്റകാരം. കേരളത്തിൽ ഭൂമി ഏറ്റെടുക്കലാണ് പ്റധാന പ്റശ്നമെന്ന് കേന്ദ്റമന്ത്റി നിതിൻ ഗഡ്കരി. കേരളത്തിന്റെ ദേശീയപാതാ വികസനം മുൻഗണനാ പട്ടികയിൽ തുടരും എന്നും പ്റതികരണം. ദേശീയപാതാ വികസനത്തിന് കേരളത്തിന് മുൻഗണന നൽകും എന്ന് അൽഫോൺസ് കണ്ണന്താനം. കേരളം ഭയപ്പെടേണ്ട സാഹചര്യം ഇല്ല. സംസ്ഥാന സർക്കാരിന്റേത് അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങൾ എന്നും കണ്ണന്താനം 4. ദേശീയപാതാ വികസത്തിൽ കള്ളം പ്റചരിപ്പിച്ചതിൽ മുഖ്യമന്ത്റിയും ധനമന്ത്റിയും മാപ്പ് പറയണം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്റീധരൻ പിള്ള. വ്യക്തിഹത്യ നടത്തിയതിന് തോമസ് ഐസക്കിന് എതിരെ നടപടി സ്വീകരിക്കണം എന്നും ശ്റീധരൻ പിള്ള. ദേശീയപാതാ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് നിറുത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്റത്തിന് ശ്റീധരൻ പിള്ള അയച്ച കത്ത് ധനമന്ത്റി തോമസ് ഐസക്ക് ആണ് പുറത്തു വിട്ടത്. മുഖ്യമന്ത്റി പിണറായി വിജയനും ഇതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ വിമർശിച്ചിരുന്നു.
5. കോൺഗ്റസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് വിദേശ പൗരത്വം ഉണ്ടെന്ന കേസ് തള്ളി സുപ്റീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി, ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽഗാന്ധി ബ്റിട്ടീഷ് പൗരൻ എന്ന് എഴുതി വച്ചാൽ അദ്ദേഹം ബ്റിട്ടീഷുകാരൻ ആവുമോ എന്ന ചോദ്യത്തോടെ. യുണൈറ്റഡ് ഹിന്ദു ഫ്റണ്ട് എന്ന സംഘടന ആണ് രാഹുൽഗാന്ധിക്ക് വിദേശ പൗരത്വം ഉണ്ട് എന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 6. രാഹുലിന് ബ്റിട്ടീഷ് പൗരത്വം ഉണ്ടെന്ന വിഷയത്തിൽ തീരുമാനം എടുക്കാൻ കേന്ദ്റസർക്കാരിനോട് നിർദ്ദേശിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കണം എന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണം എന്നും ആയിരുന്നു സംഘടനയുടെ മറ്റ് ആവശ്യങ്ങൾ 7. തൃശൂർപൂരത്തിന് ആയി ഒരുക്കിയിട്ടുള്ള ക്റമീകരണങ്ങൾ വിശദീകരിച്ച് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ. ആന എഴുന്നള്ളിപ്പിൽ കർശന നിർദ്ദേശങ്ങൾ. ആരോഗ്യ പ്റശ്നങ്ങളുള്ള ആനകൾക്ക് മെയ് 12 മുതൽ 14 വരെ ദിവസങ്ങളിൽ വിലക്ക്. ശബ്ദംകേട്ടാൽ വിരണ്ടോടുന്ന ആനകളും പാടില്ല. ഇവ പൂരം ദിവസങ്ങളിൽ നഗത്തിൽ പ്റവേശിക്കരുത്. പൂരത്തോട് അനുബന്ധിച്ച് കൃശൂർ കോർപറേഷൻ പരിധിയിലും നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട് 8. മേയ് 13-14 ദിവസങ്ങളിൽ ഹെലികോപ്ടർ, ഹെലികാം, ലെയ്സർ ഗൺ, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ട്യൂബ് ബലൂണുകൾ എന്നിവ വടക്കുംനാഥ ക്ഷേത്റ മൈതാനത്തിന് മുകളിലും ഗ്റൗണ്ടിലും പൂർണ്ണമായി നിരോധിച്ചു. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരേയും ദേവസ്വം വാളണ്ടിയർ മാരേയും നൂറിൽ അധികം ഓഫീസർമാരേയും അടക്കം ഇവിടെ നിയോഗിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തെച്ചിക്കോട്ട് കാവ് രാമചന്ദ്റന്റെ വിലക്ക് നീക്കിയിട്ടില്ല എന്നും നാളത്തെ കോടതി വിധി അനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും എന്നും ജില്ലാ കളക്ടർ പ്റതികരിച്ചു 9. അതേസമയം, തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ആന ഉടമകളുമായി ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്റൻ ഇന്ന് ചർച്ച നടത്തും. മന്ത്റി വി.എസ് സുനിൽകുമാറും ചർച്ചയിൽ പങ്കെടുക്കും. വൈകുന്നേരം നാലരയ്ക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്റനെ തൃശൂർ പുരത്തിൽ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്റകോപിപ്പിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഉത്സവങ്ങൾക്ക് ഉൾപ്പെടെ ആനകളെ നൽകില്ലെന്ന നിലപാടിലാണ് ഉടമകൾ 10.ന്യൂക്ലിയസ് എലഗൻസ ബോട്ടിംഗ് അപാർട്ട്‌മെന്റ് വാഴക്കാലയിൽ പ്റവർത്തനം ആരംഭിച്ചു. നഗര ആഡംബരത്തിൽ നിന്ന് മാറ്റം ആഗ്റഹിക്കുന്നവർക്കായി വ്യത്യസ്തമായ ഡിസൈനിലൂടെ ആണ് ന്യൂക്ലിയസ് എലഗൻസ് രൂപ കല്പന ചെയതിരിക്കുന്നത്. അഞ്ച് നിലകളിലായി 1, 2, 3 ബി.എച്ച്.കെ ഫ്ളാറ്റുകൾ ഉൾപ്പെടുന്ന 20 അപ്പാർട്ട്‌മെന്റുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് 11. വാഴക്കാലയിലെ ന്യൂക്ലിയസ് എലഗൻസയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള നിർവഹിച്ചു. 7 വർഷത്തെ കാലയളവിനുള്ളിൽ ന്യൂക്ലീയസ് പ്റീമിയം പ്റോപർട്ടീസ് പൂർത്തിയാക്കിയ 12ാമത്തെ പദ്ധതിയാണിത്. ചുരുങ്ങിയ സ്ഥല പരിമിതിയിൽ ഒരുക്കിയിരിക്കുന്ന ബൊട്ടിക്ക് അപ്പാർട്ട്‌മെന്റ് എന്നതാണ് ന്യൂക്ലിയസ് എലഗൻസയുടെ പ്റത്യേകത. തൃക്കാക്കര മുനിസിപാലിറ്റി കൗൺസിലർ റുഖിയ മുഹമ്മദലി ഉൾപ്പെടെ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു
|