state-badminton
state badminton

കൊട്ടാരക്കര. ചുങ്കത്ത് ആൾ കേരള ബാഡ‌്മിന്റൺ (ഷട്ടിൽ) റാങ്കിംഗ് ടൂർണ്ണമെന്റ് 14 മുതൽ 17 വരെ കൊട്ടാരക്കര നീലേശ്വരം ബരാഖാ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ വനിതാ വിഭാഗങ്ങളിലായി മുന്നൂറോളം കളിക്കാർ പങ്കെടുക്കും. 14ന് രാവിലെ 8ന് ആരംഭിക്കുന്ന മത്സരങ്ങൾ എല്ലാ ദിവസവും രാത്രി 10ന് അവസാനിക്കും. പുരുഷ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് 17ന് വൈകിട്ട് 5നു നടക്കുന്ന സമ്മേളനത്തിൽ കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.അനിൽകുമാർ അമ്പലക്കരയും ജനറൽ കൺവീനർ ഷൈജു മാത്യുവും അറിയിച്ചു.