ചേരുവകൾ
ഞണ്ട് ................ അര കിലോ
എണ്ണ .........................100 ഗ്രാം
വെളുത്തുളളി ....................... 3 അല്ലി
കുരുമുളക് .......................ഒരു സ്പൂൺ
മുളകുപൊടി ...................... അര സ്പൂൺ
മഞ്ഞൾപ്പൊടി................. അര സ്പൂൺ
മസാലപ്പൊടി ................ഒരു സ്പൂൺ
ഉപ്പ് ..................പാകത്തിന്
വെള്ളം ...............................ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
തോടുകളയാത്ത ഞണ്ട് ചട്ടിയിലിട്ട് വെള്ളവും ഉപ്പും ചേർത്ത് പുഴുങ്ങുക. ശേഷം തോട് നീക്കി കഷണങ്ങളാക്കുക. വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഞണ്ട് കഷണങ്ങളിൽ അരപ്പു പുരട്ടിവയ്ക്കാം. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അരപ്പു പുരട്ടിയ ഞണ്ട് ചേർക്കുക. ഇതിൽ അല്പം വെളളം തൂവി അടച്ചു വച്ച് വേവിക്കുക. വെള്ളം വറ്റി കഷണങ്ങളിൽ അരപ്പു പിടിക്കുമ്പോൾ ബാക്കി എണ്ണ ചേർത്ത് മൊരിച്ചെടുക്കുക.