pachakam

ചേരുവകൾ
കോഴിമുട്ട............ അഞ്ചെണ്ണം
ഇറച്ചി..... അരക്കിലോ (ചിക്കൻ/ബീഫ്)
സവാള ............... അഞ്ചെണ്ണം
പച്ചമുളക് ............ആറെണ്ണം
ഇഞ്ചി ചതച്ചത് ............ 1 ടീസ്പൂൺ
കറിവേപ്പില ............... ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത് ......... 1 ടീസ്പൂൺ
ഗരംമസാല .............. അര ടീസ്പൂൺ
മഞ്ഞൾപ്പൊടി ............. അര ടീസ്പൂൺ
അരിപ്പൊടി ......... രണ്ടു ടീസ്പൂൺ
റവ ..................അരക്കപ്പ്
വെളിച്ചെണ്ണ................. ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കോഴിമുട്ട വേവിച്ച് നാല് കഷണങ്ങളാക്കി മുറിക്കുക. ഇറച്ചി വേവിച്ച് മിക്സിയിലടിച്ച് മാറ്റിവെക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ച് ഇറച്ചിയിലേക്ക് ചേർക്കുക. ഇതിലേക്ക് അരിപ്പൊടിയും ചേർക്കാം. ഇറച്ചിയും ഗരംമസാലയും മഞ്ഞൾപ്പൊടിയും അരപ്പും പരത്തി നടുവിൽ മുട്ടക്കഷ്ണം വയ്ക്കുക. ഇതിനെ ഉരുളയുടെ ആകൃതിയിലാക്കിയെടുക്കാം. ഈ ഉരുള റവയിൽ മുക്കിയെടുത്ത് ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിൽ പൊരിച്ചെടുക്കാം.