ന്യൂഡൽഹി: ബൊളിവുഡിൽ സിനിമാ മേഖലയിൽ വിവാദങ്ങഴിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രാഖി സാവന്ത്. വിവാഹ ക്ഷണക്കത്തിനോടൊപ്പം കന്യകാത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി പങ്കുവച്ചതും താൻ താൻ ആ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിതുമൊക്കെ വലിയ വാർത്തയായിരുന്നു.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പാക്കിസ്ഥാൻറെ ദേശീയ പതാകയേന്തി നിൽക്കുന്ന ചിത്രങ്ങളാണ് രാഖി സാവന്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ താരം വിശദീകരണവുമായി രംഗത്തെത്തി.
കാഷ്മീരിലെ പണ്ഡിറ്റുകളുടെ കഥ പറയുന്ന സിനിമയിൽ പാക്കിസ്ഥാനി പെൺകുട്ടിയായാണ് താൻ അഭിനയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ചിത്രമെന്നും രാഖി വിശദീകരിച്ചു. ധര 370 എന്ന ചിത്രത്തിന്റേതാണ് ചിത്രമെന്നും പറയുന്നു. എന്നാൽ താരത്തിനെതിരെ വൻ സെെബർ ആക്രമണമാണ് നടക്കുന്നത്. നേരെത്തെ തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലാണ് രാഖി സാവന്ത് വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ഗൂസ്തി താരത്തെ വെല്ലുവിളിച്ച് അടിയേറ്റ് വീണതും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.