പരീക്ഷാകേന്ദ്രങ്ങൾ
2019 മേയ് 13 ന് ആരംഭിക്കുന്ന രണ്ടാം വർഷ പാർട്ട് III ബി.കോം ആനുവൽ സ്‌കീമിന്റെ പരീക്ഷയ്ക്ക് എസ്.ഡി കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ എം.എസ്.എം കോളേജ് കായംകുളത്തിലും സെന്റ് ജോസഫ് കോളേജ് ഫോർ വിമൻ ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ റ്റി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങരയിലും മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ എം.ജി കോളേജ് തിരുവനന്തപുരത്തും എൻ.എസ്.എസ് കോളേജ് പന്തളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031656147, 3031756001 മുതൽ 3031756161 വരെയുളള വിദ്യാർത്ഥികൾ സെന്റ്.സിറിൽസ് കോളേജ് അടൂരിലും ബാക്കിയുളള വിദ്യാർത്ഥികൾ കെ.വി.വി.എസ് കോളേജ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലും ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031602128 മുതൽ 3031602300 വരെയുളള വിദ്യാർത്ഥികൾ ഗവ.കോളേജ് കാര്യവട്ടത്തും ഗവ.കോളേജ് നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031621161 മുതൽ 3031621253 വരെയുളള വിദ്യാർത്ഥികൾ ഗവ.കോളേജ് ആറ്റിങ്ങലിലും എസ്.എൻ കോളേജ് ചേർത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031648267 മുതൽ 3031648499 വരെയുളള വിദ്യാർത്ഥികൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികളും ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലും എസ്.എൻ കോളേജ് പുനലൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികളും സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തും എസ്.എൻ കോളേജ് ഫോർ വിമൻസ് കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികളും ശ്രീ.വിദ്യാധിരാജാ കോളേജ് കരുനാഗപ്പള്ളിയിലും എം.എം.എൻ.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031628225 മുതൽ 3031628301 വരെയുളളവർ ബി.ജെ.എം കോളേജ് ചവറയിലും പരീക്ഷ എഴുതണം..
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 മേയ്, ജൂൺ മാസങ്ങളിൽ ആരംഭിക്കുന്ന ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (IIIrd year – 20.05.2019, IInd year – 31.05.2019, Ist year – 17.06.2019) സപ്ലിമെന്ററി ന്യൂ സ്‌കീം, ആനുവൽ (2013 & 2014 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ എസ്.ഡി.ഇ പാളയം, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ സെന്റ്.ജോൺസ് കോളേജ് അഞ്ചൽ, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ സെന്റ്.മൈക്കിൾസ് കോളേജ് ചേർത്തല എന്നീ സെന്ററുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ സെന്ററിൽ പരീക്ഷ എഴുതണം. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐ.ഡി പ്രൂഫുമായി അതാത് സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേയ്ക്ക് (MEDISEP) ഇനിയും അപേക്ഷിച്ചിട്ടില്ലാത്ത സർവകലാശാല പെൻഷൻകാർ പ്രസ്തുത അപേക്ഷ മേയ് 20 ന് മുൻപ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ www.kufinance.info എന്ന വെബ്‌സൈറ്റിൽ pension spot ൽ നൽകിയിട്ടുളള ഫോറത്തിൽ കൃത്യമായ വിവരങ്ങൾ ചേർത്തതിനുശേഷം പ്രസ്തുത ഫോറത്തിന്റെ print out, നൽകിയ വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പെൻഷൻ സെക്ഷനിൽ നൽകേണ്ടതാണ്.
പരീക്ഷാഫലം
2018 ആഗസ്റ്റിൽ നടന്ന സി.ബി.സി.എസ് ബി.കോം രണ്ടാം സെമസ്റ്റർ 2017 അഡ്മിഷൻ (റെഗുലർ), 2016 അഡ്മിഷൻ (ഇംപ്രൂവ്‌മെന്റ്), 2015, 2014, 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മേയ് 27 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
2018 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ (എഫ്.ഡി.പി.സി.ബി.സി.എസ് - 2013 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മേയ് 27 വരെ അപേക്ഷിക്കാം
2018 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയൻസ് (2014 & 2015 - സപ്ലിമെന്ററി, 2016 - ഇംപ്രൂവ്‌മെന്റ്), ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് (2017 - റെഗുലർ) എന്നീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 27 വരെ അപേക്ഷിക്കാം.
2018 ആഗസ്റ്റിൽ നടന്ന കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആന്റ് ബയോടെക്‌നോളജി ഗ്രൂപ്പ് 2 (a), ബി.എസ്.സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി), ബി.എസ്.സി ഇലക്‌ട്രോണിക്സ് (2017 റെഗുലർ/2016 ഇംപ്രൂവ്‌മെന്റ്/2015 സപ്ലിമെന്ററി), ഗ്രൂപ്പ് 2 (b) ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (320) (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2018 നവംബർ - ഡിസംബർ, 2019 ജനുവരി - ഫെബ്രുവരി മാസങ്ങളിൽ നടത്തിയ പ്രീവിയസ്/ഫൈനൽ എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ 15 ന് ശേഷം പരീക്ഷാകേന്ദ്രത്തിൽ നിന്ന് കൈപ്പറ്റണം..
സമ്പർക്ക ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.എ, എം.എസ്.സി ക്ലാസുകൾ 18 മുതൽ കാര്യവട്ടം, എസ്.ഡി.ഇ പാളയം, കൊല്ലം സെന്ററുകളിൽ ആരംഭിക്കും. കാര്യവട്ടം സെന്ററിലെ മൂന്നാം സെമസ്റ്റർ ബി.കോം ക്ലാസുകൾ 11 മുതൽ ആരംഭിക്കുന്നതാണ്. 2017-19 എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
ടൈംടേബിൾ
2019 മേയ് ജൂൺ മാസങ്ങളിൽ നടക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീമെയിൻ) സപ്ലിമെന്ററി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.