thrissur-pooram

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും ആന ഉടമകളുമായി നടന്ന ചർച്ച പൂർത്തിയായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതിൽ നിയമോപദേശം തേടുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു തൃശൂരിലെ ജനങ്ങൾക്കും ആനയുടമകൾക്കും ഉചിതമായ തീരുമാനമായിരിക്കും എടുക്കുക. മറ്റു പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വന്നതിനുശേഷം വിശദമായ ചർച്ച നടത്തുമെന്നും സുനിൽ കുമാർ പറഞ്ഞു.

തൃശൂർ പൂരം നടത്തിപ്പിൽ ആശങ്കയില്ലെന്നുചർച്ചയിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുൻവർഷത്തേക്കാൾ ഭംഗിയായി പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂരത്തിൽ പങ്കെടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതുടർന്ന് മറ്റ് ആനകളെയും പൂരത്തിൽ പങ്കെടുപ്പിക്കില്ല എന്ന നിലപാട് ഉടമകൾ സ്വീകരിച്ചതിനെ തുടർന്നാണ് തൃശൂർ പൂരം നടത്തിപ്പിൽ പ്രതിസന്ധി ഉണ്ടായത്