news

1. അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കോടതി പരിഗണിച്ചേക്കും

2. ലോക്സഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തി എന്ന ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. 10 ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ സി.പി.എം തിരഞ്ഞു പിടിച്ച് നീക്കം ചെയ്തു. അട്ടിമറി നടത്തുന്നതിനായി ഇടതു സംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചു. ഉമ്മന്‍ചാണ്ടി ആരോപണം ഉന്നയിച്ചത്, മുന്‍ വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകള്‍ താരതമ്യം ചെയ്തുള്ള കണക്കുകള്‍ നിരത്തി

3. പത്ത് ലക്ഷം കന്നിവോട്ടര്‍മാര്‍ വന്നിട്ടും ആകെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത് വോട്ടര്‍ പട്ടികയില്‍ നടത്തിയ വ്യാപക തിരിമറി മൂലം. 2011ല്‍ 12.88 ലക്ഷവും 2014ല്‍ 11.04 ലക്ഷവും ആണ് വോട്ടര്‍ പട്ടികയിലെ വര്‍ധനവ്. ഈ വര്‍ഷം 1.32 ലക്ഷം മാത്രമാണ് വോട്ടര്‍മാരില്‍ വര്‍ധനവുണ്ടായത്. തെളിവ് സഹിതം വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമ വിരുദ്ധമായി പേരുകള്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണം എന്നും ഉമ്മന്‍ചാണ്ടി

4. കത്തോലിക സഭയിലെ ലൈംഗിക പീഡനങ്ങളില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണം. വൈദികര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ഇരകള്‍ക്ക് വത്തിക്കാന് നേരിട്ട് പരാതി നല്‍കാം. പരാതിപ്പെടുന്നവര്‍ക്ക് എതിരെ പ്രതികാര നടപടികള്‍ പാടില്ല. പ്രശ്നങ്ങള്‍ ഉടനെ വത്തിക്കാനെ അറിയിക്കണമെന്നും 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശം.

5. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി. നടപടി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം. കേസില്‍ എഫ്.ഐ.ആര്‍ ലഭിച്ച ശേഷം പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കും. ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

6. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ പ്രഥമദൃഷ്ട്യാ പൊലീസ് അസോസിയേഷന് പങ്കളുതായി കഴിഞ്ഞ ദിവസം പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതമാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. സംഭവത്തില്‍ വൈശാഖന്‍ എന്ന പൊലീസുകാരന് എതിരെ നടപടി സ്വീകരിക്കാനും അഞ്ച് പൊലീസുകാര്‍ക്ക് എതിരെ അന്വേഷണം നടത്താനും ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു

7. അതിനിടെ, പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തിന് പിന്നില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും. മന്ത്രി തലത്തിലുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഡി.ജി.പി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണമെന്നും മുല്ലപ്പള്ളിയുടെ വിമര്‍ശനം

8. തൃശൂര്‍പൂരത്തിന് ആയി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദീകരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ. ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍. ആരോഗ്യ പ്രശ്നങ്ങളുള്ള ആനകള്‍ക്ക് മെയ് 12 മുതല്‍ 14 വരെ ദിവസങ്ങളില്‍ വിലക്ക്. ശബ്ദംകേട്ടാല്‍ വിരണ്ടോടുന്ന ആനകളും പാടില്ല. ഇവ പൂരം ദിവസങ്ങളില്‍ നഗത്തില്‍ പ്രവേശിക്കരുത്. പൂരത്തോട് അനുബന്ധിച്ച് കൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

9. മേയ് 13-14 ദിവസങ്ങളില്‍ ഹെലികോപ്ടര്‍, ഹെലികാം, ലെയ്സര്‍ ഗണ്‍, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ട്യൂബ് ബലൂണുകള്‍ എന്നിവ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് മുകളിലും ഗ്രൗണ്ടിലും പൂര്‍ണ്ണമായി നിരോധിച്ചു. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരേയും ദേവസ്വം വാളണ്ടിയര്‍ മാരേയും നൂറില്‍ അധികം ഓഫീസര്‍മാരേയും അടക്കം ഇവിടെ നിയോഗിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല എന്നും നാളത്തെ കോടതി വിധി അനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും എന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

10. റഫാല്‍ കേസിലെ പുന പരിശോധന ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഹര്‍ജികള്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെ. റഫാല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപരിശോധിക്കേണ്ടത് ഇല്ലെന്ന് വാദിച്ചാണ് ഹര്‍ജി. സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതി വിധിയെ ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

11. കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. റഫാലുമായി ബന്ധപ്പെട്ട ഒരു രേഖ പോലും കോടതിക്ക് നല്‍കാതിരുന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ, ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പുതിയ പരാതിയ്ക്ക് മറുപടിയായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.

12. ദേശീയപാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേന്ദ്ര നടപടി, അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം. കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് പ്രധാന പ്രശ്നമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്റെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ തുടരും എന്നും പ്രതികരണം. ദേശീയപാതാ വികസനത്തിന് കേരളത്തിന് മുന്‍ഗണന നല്‍കും എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളം ഭയപ്പെടേണ്ട സാഹചര്യം ഇല്ല. സംസ്ഥാന സര്‍ക്കാരിന്റേത് അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങള്‍ എന്നും കണ്ണന്താനം