സിർസ (ഹരിയാണ): രാജീവ്ഗാന്ധിക്കെതിരെയുള്ള വിമർശം ആവർത്തിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ തിരിച്ചടിച്ച് മകനും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽഗാന്ധി രംഗത്ത്.
തിരഞ്ഞെടുപ്പ് റാലികളിൽ തന്നെയും പിതാവിനെയും കുറിച്ച് സംസാരിക്കുന്ന കൂട്ടത്തിൽ റഫാൽ ഇടപാടിനെക്കുറിച്ച് കൂടി വിശദീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എല്ലായിത്തും പോയി വിദ്വേഷം പ്രസംഗിക്കുന്ന മോദി തന്റെ ഭരണനേട്ടം എന്താണെന്ന് പറയാൻ തയ്യാറാകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.