rajiv-gandhi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർതന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയെന്ന് ബി.ജെ.പി ട്വിറ്ററിൽ കുറിച്ചത്. ‘സിഖ് വിരുദ്ധ കലാപത്തിൽ പൗരന്മാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുവെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ടെന്നും ഭാരത സർക്കാർ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നുമാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ്ചെയ്തത്. ഈ കർമ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.

അതേസമയം, ബി.ജെ.പിയുടെ ട്വീറ്റിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച പ്രധാനമന്ത്രിയെ അപമാനിക്കുന്നത് അങ്ങേയറ്റം ഭീരുത്വപരമായ നടപടിയാണെന്ന് അഹമ്മദ് പട്ടേൽ ട്വിറ്ററിലൂടെ പറഞ്ഞു.