ins

ന്യൂഡൽഹി: രാജീവ് ഗാന്ധി ഐ.എൻ.എസ് വിരാട് യുദ്ധക്കപ്പൽ വ്യക്തിഗത ടാക്സി പോലെ ഉപയോഗിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് പല തെളിവുകളും നിരത്തുകയും ചെയ്തിരുന്നു, മോദിയുടെ വാദങ്ങൾ കള്ളമാണെന്ന് മുൻ വൈസ് അഡ്മിറൽ വിനോദ് പാസ്രിച്ചയും വെളിപ്പെടുത്തി. ഗാന്ധി കുടുംബം ഒൗദ്യോഗിക സന്ദർശനമായിരുന്നു നടത്തിയതെന്ന് അന്ന്​ ഐ.എൻ.എസ്​ വിരാടിലുണ്ടായിരുന്ന​ വിനോദ്​ പാസ്രിച്ച പറഞ്ഞു.

എന്നാൽ നാവികസേനയുടെ മുൻ കമാൻ‌ഡർ വി.കെ.ജെയ്റ്റ്ലിയുടെ മോദിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി. ഗാന്ധി കുടുംബം ലക്ഷദ്വീപിൽ അവധിക്കാലത്ത് ഐ.എൻ.എസ്. വിരാടിൽ പോയതായി ട്വിറ്ററിൽ അദ്ദേഹം വെളിപ്പെടുത്തി.


കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ബാംറാം ദ്വീപിൽ ഇന്ത്യന്‍ നാവികസേനയുടെ വിരാടിൽ പോകുകയും ഇവർ അവിടെ അവധിക്കാലം ചെലവഴിച്ചതിന് താൻ സാക്ഷിയാണെന്നുമാണ് വി.കെ.ജെയ്റ്റ്ലി വെളിപ്പെടുത്തിയത്. രാജീവിനും കുടുംബത്തിനുമായി അഡ്മിറൽ കാബിനിൽ ഒരു റൂം റീഡുചെയ്തിരുന്നു, ഗാന്ധി കുടുംബം ഐ.എൻ.എസ് വിരാട് ഉപയോഗിച്ച്‌ ലക്ഷദ്വീപിലേക്ക് നേരിട്ട് പോയി എന്നത് ഒരു ചെറിയ കാര്യമല്ല, വൈസ് അഡ്മിറൽ വിനോദ് പാസ്രിച്ച ആയിരുന്നു ഞങ്ങളുടെ കമാൻഡർ ഓഫീസർ. വ്യോമസേനയെ ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തി.

Rajiv and Sonia Gandhi used INS Viraat for travel to celebrate their holidays at Bangaram island. Indian Navy resources were used extensively. I am a witness. I was posted on INS Viraat that time. Commander VK Jaitly

— Commander VK Jaitly (@vkjaitly) May 9, 2019

എന്നാൽ രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം റിട്ട. അഡ്മിറൽ എം. രാംദാസ് നിഷേധിച്ചു. യുദ്ധക്കപ്പലിൽ ലക്ഷ്വദ്വീപിലേക്ക് രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്ന് അന്ന് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയിരുന്ന അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ദ്വീപ് വികസന സമിതിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാനാണ് അദ്ദേഹം പോയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൻഡമാനിലും ലക്ഷ്വദ്വീപിലുമായി ഒന്നിടവിട്ടാണ് വികസന സമിതി യോഗം ചേർന്നിരുന്നതെന്നും പ്രസ്താവനയിൽപറയുന്നു. ഐ.എൻ.എസ് വിരാടിൽ ഒരു തരത്തിലുള്ള പാർട്ടിയും നടന്നിട്ടില്ല. വിമാനവാഹി കപ്പലിനെ അന്ന് അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിൽ ഏതെങ്കിലും ഒന്നിലോ അത്തരത്തിലൊന്നും നടന്നിട്ടില്ല ഏതെങ്കിലും വിദേശിയോ രാഹുൽ ഗാന്ധിയോ യുദ്ധക്കപ്പലിൽ ഉണ്ടായിരുന്നില്ലെന്ന് അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.