മാഡ്രിഡ് : മാഡ്രിഡ് ഒാപ്പണിൽ അലക്സാൻഡ്രർ സ്വെരേവിനോട് 6-4, 6-1ന് തോറ്റ സ്പാനിഷ് താരം ഡേവിഡ് ഫെറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു. 37 കാരനായ ഫെററെ ഏറെ നാളായി പരിക്കുകൾ അലട്ടുന്നുണ്ടായിരുന്നു. 20 വർഷം നീണ്ട കരിയറിൽ 20 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. പ്രൊഫഷണൽ സർക്ക്യൂട്ടിൽ 1111 മത്സരങ്ങളിൽ 733 വിജയങ്ങൾ നേടി.