lions

സഞ്ചാരികൾക്കൊപ്പം സെൽഫി എടുക്കുന്നതിന് വേണ്ടി സൗത്ത് ആഫ്രിക്കയിലെ ഒരു ഫാമിൽ 108 സിംഹക്കുട്ടികളെ പട്ടിണിക്കിട്ടു. ഭക്ഷണം കൊടുത്താതെ എല്ലും തോലുമായ സിംഹക്കുട്ടികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ആരോഗ്യം ക്ഷയിച്ചതുമൂലം ദേഹത്തെ രോമം മുഴുവൻ പൊഴിഞ്ഞ് തൊലിയും എല്ലും പുറത്തും കാണുന്നുണ്ട്.

സിംഹങ്ങൾക്കൊപ്പം നിന്ന് വിനോദസഞ്ചാരികൾക്ക് സെൽഫിയെടുക്കാൻ വേണ്ടിയാണ് ഇത്രയും ക്രൂരമായ രീതിയിൽ ഇവയെ വളർത്തിയത്. ഫാമിലെ രണ്ട് സിംഹക്കുട്ടികൾക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. മാത്രമല്ല അവയുടെ ഞരമ്പിന് ബലക്ഷയമുള്ളത് കൊണ്ട് ബൂദ്ധിമുട്ടുന്ന കാഴ്ചയാണ്. അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്ന് ദയനീയവസ്ഥ വെളിപ്പെട്ടതോടെ മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയശേഷം ഫാം അടച്ചുപൂട്ടാൻ ഉത്തരവായി.

ദക്ഷിണാഫ്രിക്കയിൽ വാണിജ്യാടിസ്ഥാത്തിൽ സിംഹങ്ങളെ വളർത്തുന്നതിന് വിലക്കില്ല. സിംഹത്തിന്റെ തോൽകയറ്റുമതി ചെയ്യുന്നത് ആഫ്രിക്കയിലെ പ്രധാനപ്പെട്ട കച്ചവടമാണ്. വാണിജ്യാടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ പിയെൻക ഫാമിൽ സിംഹക്കുട്ടികളെ ക്രൂരമായി വളർത്തിയ ഉടമസ്ഥനെതിരെ നടപടിയെടുക്കാൻ സാദ്ധ്യതയുണ്ട്.