ലോകത്ത് ഒരാളെപ്പോലെ ഏഴു പേരുണ്ടാകുമെന്നാണ് പഴമൊഴി. സിനിമാ നടന്മാരുടെയും നടിമാരുടെയും ഞെട്ടിപ്പിക്കുന്ന സാദൃശ്യമുള്ള അപരന്മാർ നിരന്തരം മാദ്ധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. അനുഷ്കാ ശർമ്മയ്ക്കും ഷാരൂഖിനും സൽമാൻ ഖാനും ഇത്തരം അപരന്മാർ ഉണ്ട്.
ഇപ്പോളിതാ മുൻ ലോകസുന്ദരി ഐശ്വര്യ റായുടെയും അത്ഭുതമുളവാക്കുന്ന അപര സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഇറാനിയൻ മോഡലായ മഹ്‌ലഗാ ജാബ്രിക്കാണ് ഐശ്വര്യ റായിയുടെ രൂപസാദൃശ്യമുള്ളത്. മഹ്‌ലഗാ ജാബ്രിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഐശ്വര്യ റായിയെ ഒാർമ്മിപ്പിക്കുന്നു. ലോകത്ത് അറിയപ്പെടുന്ന് മോഡൽ കൂടിയാണ് മഹ്‌ലഗാ ജാബ്രി. 2.7 മില്ല്യൻ ആളുകളാണ് ജാബ്രിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.