ഇഞ്ചി ചേർത്ത വെള്ളം ഔഷധപാനീയമാണ്. ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റും. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കും. ശരീരത്തിലെ ജലാംശം നിലനിറുത്തും.
ഹൃദ്രോഗം, പാർകിൻസൺസ് , അൽഷിമേഴ്സ് , കാൻസർ രോഗങ്ങളെ പ്രതിരോധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമം. ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയ്ക്കൊപ്പം ഇഞ്ചിവെള്ളം കഴിച്ച് അമിതഭാരം കുറയ്ക്കാം.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം. വാർദ്ധക്യ ലക്ഷണങ്ങളെ തടയും. വാതരോഗത്തിനും സന്ധികളിൽ ഉണ്ടാകുന്ന നീരിനും ദിവസവും ഈ പാനീയം കുടിക്കാം. ഇഞ്ചിയ്ക്ക് പാർശ്വഫലങ്ങൾ കുറവാണെങ്കിലും അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ, വായുക്ഷോഭം, വയറ് വേദന, എരിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് സാദ്ധ്യതയേറെയാണ്. ദിവസം നാല് ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കരുത്. ഹൃദ്റോഗം, പ്രമേഹം, പിത്താശയക്കല്ല് എന്നിവയുള്ളവരും മരുന്നുകൾ ഉപയോഗിക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ എന്നിവർ ഇഞ്ചി കഴിക്കും മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുക.