മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രാർത്ഥനകളാൽ ഗുണം. മത്സരങ്ങളിൽ വിജയം. ഗൃഹമാറ്റം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭാവനകൾ യാഥാർത്ഥ്യമാകും. ജോലികൾ പുന:ക്രമീകരിക്കും. ബന്ധുഗുണം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നീതിയുക്തമായ സമീപനം. മക്കളുടെ വിജയത്തിൽ സന്തോഷം. സ്തുത്യർഹമായ സേവനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആശയങ്ങൾക്ക് അംഗീകാരം. കുടുംബത്തിൽ ആഹ്ളാദം. ആദരങ്ങൾ ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനുകൂലമായ അനുഭവങ്ങൾ. പ്രവർത്തന വിജയം. ചുമതലകൾ വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മസംതൃപ്തി. വിദഗ്ദ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കും. ഉല്ലാസയാത്രകൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദേവാലയ ദർശനം. സർവകാര്യ വിജയം. പ്രവർത്തന നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. അനുരഞ്ജനശ്രമം വിജയിക്കും. അധികൃതരുടെ പ്രീതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം തൃപ്തികരം. വിദ്യകൾ പ്രാവർത്തികമാക്കും. ക്ഷീണം മറന്ന് പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മറ്റുള്ളവരെ അംഗീകരിക്കും. ശാന്തിയും സമാധാനവും. ആദരങ്ങൾ ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പകത്വയോടെ പ്രവർത്തിക്കും. ഇൗശ്വരചിന്ത വർദ്ധിക്കും. അവതരണ ശൈലിയിൽ മാറ്റം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദൂരയാത്രകൾ നടത്തും. നിർണായക തീരുമാനമെടുക്കും. ഗൃഹമാറ്റം.