ക്രിക്കറ്റ് താരം ധോണിയുടെ മകൾ സിവയെ അറിയാത്തവരായി ആരുമുണ്ടാവില്ല. സിവയുടെ കുഞ്ഞു കുറുമ്പുകളും മലയാളത്തിൽ പാട്ടു പാടിയതൊക്കെ സോഷ്യൽ മീഡിയയിൽ എന്നും വൈറലായിരുന്നു. ധോണിയേക്കാൾ ആരാധകർ മകൾക്കുണ്ടെന്നും പറഞ്ഞാലും തെറ്റൊന്നുമില്ല. ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിൻഡ.
ക്യാപ്ടൻ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാൽ ആ സ്‌നേഹം ഇപ്പോൾ സിവയോടാണെന്നും പ്രീതി സിൻഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ധോണിയോട് കരുതിയിരിക്കണമെന്നും സിവയെ താൻ തട്ടിക്കൊട്ടുപോകുമെന്നും പ്രീതി അതോടൊപ്പം കുറിച്ചു. 2010 ലാണ് ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സാക്ഷി ആരാധകരുമായി പങ്കുവക്കാറുണ്ട്.
Captain cool has many fans including me, but off-late my loyalties are shifting to his little munchkin Ziva. Here I’m telling him to be careful - I may just kidnap her 😜 Now it's time for you guys to Caption THIS photo...#Ting pic.twitter.com/bD1ADSXopc
— Preity G Zinta (@realpreityzinta) May 7, 2019