meera-nandhan

തിരുവനന്തപുരം: ടെലിവിഷൻ അവതാരകയായെത്തി മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ നടിയാണ് മീരാ നന്ദൻ. എന്നാൽ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത ശേഷം താരത്തിന്റെ ഇപ്പോഴത്തെ മേഖല ദുബായിലെ റേഡിയോ ജോക്കിയായാണ്. ഇടവേളയ്ക്കിടെ നാട്ടിലെത്തിയ താരം പ്രമുഖ ചാനലിലെ പരിപാടിയിൽ പങ്കെടുത്തു. തന്റെ 'ബാഗിനുള്ളിൽ എന്തൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മീര നന്ദൻ.

വളരെ സിംപിൾ ആയിട്ടുള്ളതും ഒതുങ്ങിയതുമായ ഹാൻഡ്ബാഗാണ് ഉപയോഗിക്കുന്നത്. എന്നാൽ,​ ബാഗിന്റെ ഭംഗി കൊണ്ട് പൊക്കിനോക്കിയാൽ ഭാരം താങ്ങാനാകാതെ ബാഗ് തിരികെ വയ്ക്കുമെന്ന് മീര പറയുന്നു. തന്റെ അച്ഛനും അമ്മയും ഒഴിച്ച് ബാക്കിയെല്ലാം ബാഗിൽ ഉണ്ടെന്നും,​ ബാഗിനുപുറത്ത് മീര എന്നെഴുതിയ ഒരു ടാഗും തൂക്കിയിട്ടതായി താരം വെളിപ്പെടുത്തി.

എല്ലായിടത്തും കൊണ്ടുപോകാവുന്ന തരത്തിലുള്ള ചെറിയതും ഒതുങ്ങി നിൽക്കുന്നതുമായ ബാഗാണ് താൻ ഉപയോഗിക്കുന്നത്. മൊബെെൽ ഫോൺ ആണ് ബാഗിൽ നിന്നും ആദ്യം പുറത്തെടുത്തത്. പിന്നീട് പൗച്ചുകളുടെ നിര. ലിപ്സ്റ്റിക്കിടാൻ പോക്കറ്റ് മിറർ,​ ലിപ് ബാം,​ എന്നിവ പ്രധാനം. വീടിന്റെ താക്കോൽ,​ ചീപ്പ്,​ കോംപാക്ട് പൗഡർ തുടങ്ങിയവയും ബാഗിന്റെ അറയ്ക്കകത്തുണ്ട്. ഇപ്പോൾ റേഡിയോയിലാണ് ജോലിചെയ്യുന്നതിനാൽ,​ പെട്ടെന്ന് ഷൂട്ടിംഗിന് വിളിച്ചാൽ കോംപാക്ട് പൗഡർ മാത്രം ഇട്ട് ഫ്രെയിമിനു മുന്നിൽ നിൽക്കാനുള്ള കോൺഫിഡൻസൊക്കെ തനിക്കുണ്ടെന്ന് അവർ പറയുന്നു.

ബാഗിന്റെ അടുത്ത അറയിൽ പേഴ്സ്,​ ലിപ്സ്റ്റിക് പൗച്ച്,​ സൺഗ്ലാസ് പൗച്ച്,​ചുയിംഗം,​വെറ്റ് ടിഷ്യു.,​സിം കാർഡ് പൗച്ച്,​ കമ്മലുകൾ,​ മോതിരം. പെർഫ്യൂം,​ ക്ലിപ് തുടങ്ങിയവയുമുണ്ട്. കൂടാതെ എപ്പോഴാണ് അത്യാവശ്യം വരിക എന്നറിയാത്തതിനാൽ പാസ്‌പോർട്ട് സെെസ് ഫോട്ടോയും താരം കൂടെ കരുതിയിട്ടുണ്ട്.