വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവം ഏതെന്നുചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ- മെറ്റ് ഗാല. മോഡലുകളായി എത്തുന്നത് ലോകത്ത് അറിയപ്പെടുന്ന സെലിബ്രിറ്റികളും. ഡിസൈനർമാർക്ക് തങ്ങളുടെ അടിപൊളിവർക്കുകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണിത്.
അമേരിക്കൻ ടെലിവിഷൻ അവതാരകയും ലോകപ്രശസ്ത നടിയും മോഡലുമായ കിം കർദിഷിയാനാണ് ഇത്തവണ മെറ്റ് ഗാലയിൽ ഏറ്റവും കൂടുതൽ സ്കോർചെയ്ത സെലിബ്രിറ്റികളിൽ മുന്നിൽ. ഭർത്താവിനൊപ്പമാണ് അവർ മെറ്റ് ഗാലയിൽ എത്തിയത്. ഫ്രഞ്ച് ഫാഷൻ ഡിസൈനർ തിയറി മുഗ്ലറാണ് എട്ടുമാസം കൊണ്ട് കിമ്മിന്റെ വസ്ത്രം രൂപ കൽപ്പന ചെയ്തത്.
ഇൗ വസ്ത്രംധരിച്ചെത്തിയ കിമ്മിനെ കണ്ട് ആരാധകരും ഫോട്ടോഗ്രാഫർമാരും അന്തംവിട്ടു. കിമ്മിന്റെ ഒതുങ്ങിയ അരക്കെട്ടിലായിരുന്നു അവരുടെ നോട്ടം. പുതിയ വസ്ത്രംധരിക്കാനായി കിം വാരിയെല്ലുകൾ നീക്കം ചെയ്തു എന്നായിരുന്നു ചിലരുടെ കണ്ടുപിടിത്തം. സോഷ്യൽ മീഡിയയിൽ ഇക്കാര്യം സജീവ ചർച്ചയുമായി. ഈ വസ്ത്രം ധരിക്കാൻഎത്ര വാരിയെല്ലുകൾ നീക്കം ചെയ്തുവെന്ന് ചിലർ കിമ്മിനോട് ചോദിക്കുകയും ചെയ്തു.
ഇപ്പോൾ കാണുന്നതരത്തിലുള്ള ശരീരവടിവ് ഉണ്ടാക്കിയെടുക്കാൻ കിം സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്ക് വിധേയായി എന്ന് ആരോപണമുണ്ട്.ഇക്കാര്യം വ്യക്തമാക്കാനായിരുന്നു ചോദ്യം. കുറിക്കുകൊള്ളുന്ന മറുപടിയാണ് ചോദ്യകർത്താക്കൾക്ക് ലഭിച്ചത്. എന്റെ ശരീര വടിവ് കൃതൃമമായി ഉണ്ടാക്കിയെടുത്തതല്ല. ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമവുംകൊണ്ട് നേടിയതാണ് എന്നായിരുന്നു കിമ്മിന്റെ മറുപടി.
പ്രിയങ്ക ചോപ്രയായിരുന്നു മെറ്റ് ഗാലയിൽ ക്ഷണം സ്വീകരിച്ചെത്തിയ ഇന്ത്യക്കാരിൽ ഒരാൾ.ഇരുമ്പ് കൂടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഞെട്ടിപ്പ് ഡിസൈൻ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്.തലയിലും അരയിലും പ്രകാശിക്കുന്ന വിളക്കുകളുമായാണ് ഹോളിവുഡ് താരമായ കാറ്റിപെറി എത്തിയത്. ഇതും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.