വാഷിംഗ്ടൺ: ഒരോരുത്തർക്കും ഒാരോ ആഗ്രഹം തോന്നും. എന്ത് വിലകൊടുത്തും അത് നടപ്പാക്കാനും ശ്രമിക്കും. അമേരിക്കക്കാരനായ ഇരുപത്തിമൂന്നുകാരൻ ട്രെന്റ് ഗേറ്റ്സിനും ഒരു ആഗ്രഹമുണ്ട്. പക്ഷേ, കേട്ടാൽ ഞെട്ടും. ജനനേന്ദ്രിയമില്ലാതെ ജീവിക്കുക. ആഗ്രഹം മനസിൽ കൊണ്ടുനടക്കുക മാത്രമല്ല. അത് നടപ്പാക്കുകയും ചെയ്തു. പക്ഷേ, ഇതിന് സ്വീകരിച്ച് വഴിയായിരുന്നു ഏറെ കടുപ്പം. ജനനേന്ദ്രിയഭാഗങ്ങൾ ഇയാൾ സ്വയം മുറിച്ചുമാറ്റുകയായിരുന്നു.
ഐ.ടി പ്രൊഫഷണലായ ട്രെന്റ് വർഷങ്ങൾക്കുമുമ്പാണ് തീരുമാനമെടുത്തത്. ഇക്കാര്യം ആരോടും പറഞ്ഞില്ല. വീടിനടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. അവിടെവച്ചായിരുന്നു ആദ്യ കത്തിപ്രയോഗം. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മൂർച്ചയേറിയ ബ്ലേഡാണ് ഉപയോഗിച്ചത്. കഠിന വേദനയും രക്തസ്രാവവും ഉണ്ടായെങ്കിലും ആരെയും സഹായത്തിന് വിളിക്കുകയോ ആശുപത്രിയിൽ പോവുകയോ ചെയ്തില്ല. മുറിച്ചെടുത്ത ഭാഗം വീട്ടിൽകൊണ്ടുവന്ന് ഫ്രീസറിൽ സൂക്ഷിച്ചു. ട്രെന്റിന്റെ അമ്മ ഇത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ജനനേന്ദ്രിയത്തിന്റെ ശേഷിക്കുന്ന ഭാഗവും സ്വയം നീക്കംചെയ്തു. ഇൗ സമയവും മറ്റാരുടെയും സഹായം തേടിയില്ല.കടുത്ത വിഷാദരോഗിയായിരുന്നു ട്രെന്റ്. താൻ സ്വവർഗാനുരാഗിയാണെന്നും ജനനേന്ദ്രിയം മുറിച്ചുമാറ്റിയതിൽ പങ്കാളിക്ക് പ്രശ്നമേ ഇല്ലെന്നുമാണ് ട്രെൻ് പറയുന്നത്. മാത്രമല്ല, ലൈംഗിക സുഖം കൂടിയിട്ടുണ്ടെന്നും അയാൾ പറയുന്നു.