കണ്ണൂർ: കണ്ണൂരിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സ്ഥിരീകരിച്ചു. പാമ്പുരുത്തിയിൽ 12ഉം ധർമ്മടത്ത് ഒരു കള്ളവോട്ടുമാണ് നടന്നത്. പരാതിയെ തുടർന്ന് ഒമ്പതു മുസ്‌ലിം ലീഗ് പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനുമെതിരെ കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്.
ധർമ്മടത്ത് കള്ളവോട്ട് ചെയ്തത് സി.പി.എം പ്രവർത്തകനാണെന്നും, പാമ്പുരുത്തിയിൽ ഒമ്പത് മുസ്‌ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നും കമ്മീഷൻ കണ്ടെത്തി. പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തു.