kim-kardashiyan

പാപ്പരാസികൾക്കെന്നും വിഭവസമൃദ്ധമാണ് ഹോളിവുഡിന്റെ സൗന്ദര്യധാമം കിം കർദാഷിയാനെ കുറിച്ചുള്ള വാർത്തകൾ. പ്രായമേറുന്തോറും ഉടലഴകിന്റെ കാര്യത്തിൽ കിം എന്നും ഒരു അത്ഭുതമാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ ഒരിക്കൽ കൂടി അതി തെളിയിച്ചിരിക്കുകയാണ് നവയുഗ ക്ളിയോപാട്ര കിം കർദാഷിയാൻ.

ഫ്രഞ്ച് ഫാഷൻ ഡിസൈനറായ തിയറി മുഗ്ലർ അണിച്ചൊരുക്കിയ വസ്ത്രം അണിഞ്ഞുകൊണ്ടാണ് കിം റെഡ് കർപ്പറ്റിൽ എത്തിയത്. കിം നോടൊപ്പം ഭർത്താവ് കെയിൻ വെസ്റ്റിം ഒപ്പമുണ്ടായിരുന്നു. എട്ട് മാസം കൊണ്ട് തയ്യാറാക്കിയ വസ്ത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ഈ വസ്ത്രം ധരിക്കാനായി കിം തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തുവെന്നാണ് പാപ്പരാസികൾ പാടി നടക്കുന്നത്. എന്നാൽ തന്റെ ശരീരത്തിലെ വടിവ് ഭക്ഷണത്തിലൂടേയും വ്യായമത്തിലൂടേയും ഉണ്ടാക്കി എടുത്തതാണെന്നാണ് താരം പറയുന്നത്.

പുത്തൻ പുതിയ ട്രെന്റുകളും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുളള ഏറ്റവും വലിയ വേദിയയാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് റെഡ് കാർപ്പറ്റിൽ തിളങ്ങുന്നതാര സുന്ദരിമാർക്ക് ലഭിക്കുന്ന കയ്യടി.