epl-team

യൂറോപ്യൻ ഫുട്ബാളിൽ ഇംഗ്ലീഷ് മേധാവിത്വം. ഇത്തവണത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകൾ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ക്ലബുകൾ തമ്മിൽ. ചരിത്രത്തിൽ ആദ്യമായാണ് ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ഫൈനലുകളിൽ ഒരു രാജ്യത്തിലെ ക്ലബുകൾ മാത്രം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലുകളിൽ വിസ്മയ പ്രകടനം പുറത്തെടുത്താണ് ലിവർപൂളും ടോട്ടൻ ഹാമും ജൂൺ ഒന്നിന് നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടാൻ യോഗ്യത നേടിയത്. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് തുടങ്ങിയ സെമി പോരാട്ടങ്ങളിൽ വിജയം നേടി ചെൽസിയും ആഴ്സസനലും 29 ന് നടക്കുന്ന യൂറോപ്പ ലീഗ് ഫൈനൽ ഉറപ്പിച്ചതോടെയാണ് ആൾ ഇംഗ്ലണ്ട് ഫൈനലുകൾക്ക് യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബാൾ വേദികളിൽ അരങ്ങുറപ്പായത്.