ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഹർക്കത്തുൾ മുജാഹിദ്ദീൻ ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ള സ്വദേശിയായ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്നയാളാണ് കൊല്ലപ്പെട്ടത്. പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന ഭീകരനാണ് ഇഷ്ഫാഖ്. സംഘടനയ്ക്കായി കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ഇയാളെ പിടികൂടാൻ സൈന്യം നിരവധി തവണ ശ്രമം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഇയാളിൽ നിന്നും തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഷോപ്പിയാനിലെ രാംഗനരിയിൽ പൊലീസ് തെരച്ചിൽ തുടരുകയാണ്. നേരത്തേ ഇഷ്ഫാഖിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.