frog

ഇംഗ്ലണ്ട്: തവളകളെയാകെ നശിപ്പിക്കുന്ന രോഗം ഇംഗ്ളണ്ടിലാകെ പടർന്നു പിടിക്കുന്നതായി പരിസ്ഥിതി സംരക്ഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം ജനിതകമാറ്റം സംഭവിച്ച വൈറസുകളാണ് ഇവിടെ വില്ലനാകുന്നതെന്ന് ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ പഠനം പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇവിടത്തെ 80 ശതമാനത്തോളം തവളകൾ നശിച്ചെന്നും അടുത്ത 50 വർഷത്തിനകം താപനില വർദ്ധിക്കുന്നതിനനുസരിച്ച് ബ്രിട്ടനിലാകെ ഈ വൈറസ് വ്യാപിക്കുമെന്നും പഠനം പറയുന്നു. കുളങ്ങളുടെ ആഴം കൂട്ടുന്നതുൾപ്പെടെ തവളകൾക്ക് പരമാവധി തണുപ്പ് ലഭിക്കുന്ന പരിസ്ഥിതി സൃഷ്ടിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.