കാസർഗോഡ്: ഭീമയുടെ കാസർഗോഡ് ഷോറൂം ഓൾഡ് പ്രസ് ക്ളബ് ജംഗ്‌ഷനിൽ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്രതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 15 ദിവസത്തേക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനവും വജ്രാഭരണങ്ങൾക്ക് കാരറ്രിന് 12,000 രൂപവരെയും കിഴിവുണ്ട്.
ആന്റിക്, ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. പണിക്കൂലിയിൽ 25 ശതമാനം കിഴിവോടെ ഇവ സ്വന്തമാക്കാം. വിവാഹാഭരണങ്ങളുടെ വലിയ ശേഖരവും ഷോറൂമിന്റെ പ്രത്യേകതയാണ്. വിവാഹ പാർട്ടികൾക്ക് ആഭരണങ്ങൾ നാല് ശതമാനം മുതൽ പണിക്കൂലിയിൽ ലഭിക്കും.