ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിര ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി എന്നാൽ മോദി - അമിത് ഷാ കേന്ദ്രീകൃത പാർട്ടിയല്ലെന്നും ബി.ജെ.പി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ പാർട്ടിയാണെന്നും നിതിൻ ഗ്ഡ്കരി വ്യക്തമാക്കി.
ബി.ജെ.പി കഴിഞ്ഞകാലത്ത് വാജ്പേയി - അദ്വാനി പാർട്ടിയായിരുന്നില്ലെന്നും ഇപ്പോൾ മോദി - അമിത് ഷാ പാർട്ടിയല്ലെന്നും ഗഡ്കരി പി.ടി.ഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പിയും മോദിയും പരസ്പരം പിന്താങ്ങുന്നുണ്ടെങ്കിലും പാർട്ടി ഒരിക്കലും മോദിയിൽ അധിഷ്ഠിതമല്ലെന്നും ഗഡ്കരി പറഞ്ഞു.