news

1. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം. 7 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാക്കിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പ്രതി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വയ്ക്കാന്‍ ശ്രമിച്ചതിനുമാണ് പ്രതിയ്ക്ക് എതിരെ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍.

2. അരുണ്‍ ആനന്ദിനെ മാത്രം പ്രതി ചേര്‍ത്ത് കേസില്‍ യുവതിയെ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം അമ്മയ്ക്ക് എതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

3. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറ കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ടില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണ് നടപടി എടുക്കാന്‍ അധികാരം. പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ മീണയ്ക്ക് കഴിയില്ല. കള്ളവോട്ട് ചെയ്തവര്‍ക്ക് എതിരെ കേസ് എടുക്കണം. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പിന്തുണയ്ക്കാന്‍ മാത്രമേ മുഖ്യമന്ത്രിക്ക് കഴിയു

4. പോസ്റ്റല്‍ വോട്ട് ശേഖരിക്കാന്‍ പാര്‍ട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി. വിശദീകരണവുമായി സി.പി.എം സംസ്ഥാനെ സെക്രട്ടറി എത്തിയത്, കണ്ണൂരിലും കള്ളവോട്ട് നടന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെ. പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നു. പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തവരില്‍ ആറുപേര്‍ മാപ്പ് അപേക്ഷിച്ചു. എന്നാല്‍ ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു.

5. ഉദ്യോഗസ്ഥര്‍ക്ക് എതിരെ അതാത് വകുപ്പുകള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം കേസ് എടുക്കും. ഒന്‍പത് ലീഗുകാര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനും എതിരെ കേസ്. പാമ്പുരുത്തിയില്‍ ലീഗ്കാരും ധര്‍മ്മടത്ത് സി.പി.എം പ്രവര്‍ത്തകരുമാണ് കള്ള വോട്ട് ചെയ്തത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക ആണ്. അന്‍പതിനായിരത്തോളം പോസ്റ്റല്‍ വോട്ടുകള്‍ ഇനിയും എത്താനുണ്ട് എന്നും കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റം എന്നും ടീക്കാറാം മീണ.

6. ചൂര്‍ണിക്കര വ്യാജ രേഖ കേസില്‍ ഇടനിലക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ലാന്‍ഡ് റവ്യന്യൂ ഓഫീസിലെ ക്ലാര്‍ക്ക് അരുണാണ് അറസ്റ്റിലായത്. നടപടി, ഇടനിലക്കാരന്‍ അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍. വ്യാജ രേഖ ഉണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായാണ് അബു മൊഴി നല്‍കിയത്

7. അബുവിന് എതിരെ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തു. ഭൂമി തരം മാറ്റിയത് ഇടനിലക്കാരന്‍ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇയാള്‍ ഒളിവില്‍ പോയത്. ആലുവ റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്.

8. 7 ലക്ഷം രൂപയാണ് ഇയാള്‍ വ്യാജരേഖ ഉണ്ടാക്കാന്‍ കൈപ്പറ്റിയത്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ആണ് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റും ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒയും നല്‍കിയ പരാതിയില്‍ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റവന്യു ഭാഷയില്‍ തയ്യാറാക്കിയ ഉത്തരവ് ആയിരുന്നു തട്ടിപ്പിനായി ഉപയോഗിച്ചത്.

9. റഫാല്‍ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. തിരഞ്ഞെടുപ്പ് വിധി വരുന്നതിന് മുന്‍പ് റഫാലില്‍ ഉത്തരവ് പറയില്ല. കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടി എടുത്തത് എന്ന് ആയിരുന്നു പുനപരിശോധന ഹര്‍ജിക്കാരുടെ വാദം. റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നത് എന്നും കേന്ദ്ര കോടതിയില്‍ വാദിച്ചു

10. അതേസമയം, കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പിഴവ് സംഭവിച്ചു എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ എന്തു കൊണ്ട് ഒഴിവാക്കിയെന്ന് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ബി.ജെ.പി വിമതരും മുന്‍ കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്

11. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസും വിധി പറയാന്‍ മാറ്റി. വാദങ്ങള്‍ രണ്ടാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. റഫാല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്