ജയ്‌പൂർ: വ്യോമപാത ലംഘിച്ച് പറന്ന കാർഗോ വിമാനത്തെ ഇന്ത്യൻ വ്യോമസേന ജയ്‌പൂർ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചു. ആന്റണോവ് എ.എൻ-12 എന്ന് കാർഗോ വിമാനമാണ് ജയ്‌പൂരിൽ ഇറക്കിപ്പിച്ചത്. വിമാനം വ്യോമപാത ലംഘിച്ച് പറന്നു എന്ന് മനസിലാക്കിയ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് വിമാനങ്ങൾ അതിനെ പിന്തുടരുകയും കാർഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്യുകയായിരുന്നു.
ഇന്ത്യൻ സെെന്യം വിമാനത്തെ വളഞ്ഞെന്ന് മനസിലാക്കിയ പെെലറ്റുമാർ ഉടൻതന്നെ ജയ്‌പൂർ വിമാനത്താവളത്തിൽ ഇറക്കി. റാൻ ഓഫ് കച്ചിന് 70 കിലോമീറ്റർ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു. യാത്രാ വിമാനങ്ങൾക്ക് വിലക്കുള്ള വ്യോമപാതയാണിത്. 27000 അടി മുകളിലായിരുന്നു കാർഗോ വിമാനം ആദ്യം ഇന്ത്യൻ ഏജൻസികളുടെ റേഡിയോ കോളുകൾക്ക് പൈലറ്റുമാർ പ്രതികരിച്ചിരുന്നില്ല.
തുടർന്ന് ഇന്ത്യയുടെ സുഖോയ് വിമാനം പിന്തുടരുകയായിരുന്നു. വെെകുന്നേരം 4.55നായിരുന്നു സംഭവം. വ്യോമസേന വിമാനം പരിശോധിച്ച് വരികയാണ് ജോർജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തിൽ നിന്നും കറാച്ചി വഴി ഡൽഹിയിലേക്ക് വന്നതാണെന്നാണ് ജീവനക്കാർ അറിയിച്ചത്.
#WATCH: Indian Air Force fighter jets force an Antonov AN-12 heavy cargo plane coming from Pakistani Air space to land at Jaipur airport. Questioning of pilots on. pic.twitter.com/esuGbtu9Tl
— ANI (@ANI) May 10, 2019