veena-george

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നൽകിയ സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. സംഭവത്തിൽ പെരുമാറ്റചട്ടം ലംഘനമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ടയിലെയും തൃശൂരിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ വീണജോർജിനും രാജാജി മാത്യു തോമസിനും വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്. മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജില്ലാ കലക്ടറോട് വിശദീകരണം തേടിയിരുന്നു. പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കളക്ടർമാരോടാണ് ടിക്കാറാം മീണ വിശദീകരണം തേടിയത്. ചട്ടലംഘനം ഉണ്ടായില്ലെന്ന് തൃശൂർ കളക്ടറും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.