thrissur-pooram-

തൃശൂർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം തൃപ്തികരമെങ്കിൽ പൂരവിളംബരത്തിൽ പങ്കെടുപ്പിക്കുമെന്ന് ജില്ലാകളക്ടർ ടി.വി അനുപമ. ഇതിനായി രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ടി.വി അനുപമ അറിയിച്ചു. ആന നിൽക്കുന്ന സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിനിറുത്താനും കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ സമയം അനുവദിച്ചതിനെതുടർന്ന് പൂരത്തിന് ആനകളെ നൽകാൻ ഉടമകൾ തീരുമാനിച്ചു.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ കളക്ടർ അദ്ധ്യക്ഷയായ സമിതിക്ക് തീരുമാനിിക്കാമെന്ന് തീരുമാനമെടുക്കാമെന്ന് എ.ജി നിയമോപദേശം നൽകിയിരുന്നു.തലേന്ന് നടക്കുന്ന പൂരവിളംബരത്തിൽ മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാവൂയെന്നായിരുന്നു നിയമോപദേശം. വിഷയത്തിൽ ഇടപെടാനില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.