chelsea

ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട രണ്ടാം പാദസെമിയിൽ ജർമ്മൻ ക്ലബ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കിയാണ് ചെൽസി കലാശക്കളിക്ക് ഒരുങ്ങുന്നത്. ഒപ്പത്തിനൊപ്പം പൊരുതിയ ജർമ്മൻ ക്ലബിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ കെപ അരിസബലാഗ പുറത്തെടുത്ത തകർപ്പൻ സേവുകളാണ് ചെൽസിക്ക് ഫൈനലിലേക്ക് ആയുസ് നീട്ടിക്കൊടുത്തത്. ആദ്യ പാദത്തിലെ പോലെ തന്നെ രണ്ടാം പാദത്തിലും ഇരുടീമും ഓരോ ഗോൾ വീതം നേടിയതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ 4-3നാണ് ചെൽസിയുടെ ജയം. ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് താരങ്ങളായ ഗോൺസാലോ പസീൻസിയയുടെയും മാർട്ടിൻ ഹിന്റെറെഗ്ഗറിന്റെയും കിക്കുകൾ തടഞ്ഞാണ് കെപ ചെൽസിയുടെ വീര നായകനായത്. ആസ്‌പെല്ലിക്യൂട്ട ചെൽസിയുടെ കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും നിർണായകമായ അവസാന കിക്ക് ഗോളാക്കി ഹസാർഡ് ചെൽസിയെ രക്ഷിച്ചു.