ന്യൂഡൽഹി: സിഖ് കൂട്ടക്കൊലമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ മാപ്പ് പറയണമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സിഖ് കൂട്ടക്കൊല പരാമർശം കോൺഗ്രസ് നിലപാടല്ല . കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയ ദുരന്തമാണ്, 84ലെ സിഖ് കൂട്ടക്കൊല അനാവശ്യ ദുരന്തമായിരുന്നു. വലിയ വേദനയുണ്ടാക്കിയ ദുരന്തമായിരുന്നു, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് രാഹുൽ പറഞ്ഞു.
നേരത്തെ പിത്രോദയുടെ പരാമർശത്തിനെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. പിത്രോദയുടെ പരാമർശം ബി.ജെ.പി ആയുധമാക്കിയതിനെ തുടർന്ന് കോൺഗ്രസ് രംഗത്ത് വന്നത്. പിത്രോദയുടെ പ്രസ്താവന കോൺഗ്രസിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു.
സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ടെന്നും കലാപത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും കോൺഗ്രസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ തന്റെ പ്രസ്താവന ബി.ജെ പി വളച്ചൊടിക്കുകയാണെന്ന് പിത്രേദ പറഞ്ഞു. 1984 ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു. എന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന.