ബാഹുബലിക്കുശേഷം സംവിധായകൻ എസ്.എസ് .രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരിലും. ജൂനിയർ എൻ.ടി.ആറും രാംചരണുമാണ് നായകന്മാർ.ബാഹുബലി ചിത്രീകരിച്ച കണ്ണൂരിലെ കണ്ണവം വനത്തിലാണ് ചിത്രീകരണം.സിനിമയുടെ ക്ളൈമാക്സ് രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക.ബാഹുബലി 2 ഉം ഇവിടെയാണ് ചിത്രീകരിച്ചത്.കണ്ണൂർ വിമാനത്താവളത്തിലും ചിത്രീകരണം ഉണ്ടാവും.
കണ്ണൂർ വിമാനത്താവളത്തിൽ ചിത്രീകരിക്കുന്ന ആദ്യ സിനിമയായിരിക്കുമിത്. സഹോദരന്മാരായാണ് ജൂനിയർ എൻ.ടി ആറും രാം ചരണും ഈ ചിത്രത്തിലെത്തുന്നത്.ബോളിവുഡിൽനിന്ന് അജയ് ദേവ്ഗണും ആലിയ ഭട്ടും തമിഴിൽ നിന്ന് സമുദ്രകനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.300 കോടിയാണ് നിർമ്മാണ ചെലവ്. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തും. പത്തു ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.