തൃശൂർ: തനിക്ക് ഗർഭിണികളെ വളരെ ഇഷ്‌ടമാണെന്നും ഇനി കണ്ടാലും അനുഗ്രഹിക്കുമെന്നും നടനും എം.പിയുമായ സുരേഷ് ഗോപി. താൻ ചെയ്‌ത പ്രവർത്തിയെ കുറിച്ച് വിമർശിക്കുന്നവർ സംസ്‌കാരമില്ലാത്തവരാണെന്നും, അവർക്ക് പലതും പറയാമെന്നും താരം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗർഭിണിയായ സ്ത്രീയുടെ വയറിൽ തലോടുന്ന സുരേഷ്‌ഗോപിയുടെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ വിമർശനവും ട്രോളുമായി എത്തിയവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.
സുരേഷ് ഗോപിയുടെ വാക്കുകൾ-
'എത്രയോ വർഷമായിട്ട് ഞാൻ ചെയ്യുന്നതാണ്. എനിക്ക് ഗർഭിണികളെ വലിയ ഇഷ്‌ടമാണ്. ഇനികണ്ടാലും അനുഗ്രഹിക്കും. വിവാദമില്ല, അത് ചിലരുടെ അസുഖമാണ്. അവരുടെ മാനസിക രോഗമാണത്. അവരതിന് ഏവിടെങ്കിലും പോയി നല്ല ഡോക്‌ടർമാരെ കണ്ട് ചികിത്സിച്ചോട്ടെ, നമുക്ക് വീട്ടിലേക്ക് കല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യ എന്നു പറയുന്നത് ചേട്ടത്തിയമ്മ എന്നാണ് നമ്മൾ വിളിക്കുന്നത്. നമ്മുടെ സ്വന്തം അമ്മയേക്കാൾ സ്ഥാനമാണ്. ആ സംസ്‌കാരമില്ലാത്തവന്മാർക്ക് അങ്ങനെ പലതും പറയാം. അവന്മാര് അങ്ങനെ പോയി ദ്രവിച്ച് തീർന്നോട്ടെ'.